Archive for the ‘ Uncategorized ’ Category

Blind Spot !!!

ഇന്ന് ഒരു വാർത്ത കണ്ടു ( https://www.mathrubhumi.com/kottayam/news/kottayam-1.4460316 ) . ഇന്നലെ ഇതേ വാർത്തയുടെ അടിയിൽ ആ ബസ് ഡ്രൈവർ ആ മനുഷ്യനെ നാട്ടുകാര് പറയാത്ത തെറികൾ ഒന്നും ബാക്കി ഇല്ല. ഇന്ന് അതിന്റെ cctv വീഡിയോ പുറത്തു വന്നപ്പോൾ കൃത്യം ആയി കാണാം ആ വീട്ടമ്മ കൃത്യം ബ്ലൈൻഡ് സ്പോട്ടിൽ ആരുന്നു എന്ന്. നിർഭാഗ്യം എന്ന് പറയാം അല്ലാതെ എന്ത് ചെയ്യാൻ.

ഇതിൽ നിന്നും നമ്മൾ കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട്, പൊതുജനത്തിനും പിന്നെ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും കൂടാതെ ബോഡി ബിൽഡ് ചെയ്യുന്നവ കമ്പനികൾ അവർക്കും.

പൊതുജനങ്ങൾ വലിയ വാഹങ്ങൾ ക്രോസ്സ് ചെയ്യുമ്പോൾ ഉറപ്പായും നല്ല അകലം പാലിച്ചു തന്നെ വേണം ക്രോസ്സ് ചെയ്യാൻ. അതല്ല എങ്കിൽ അപകടം വിളിച്ചു വരുത്തും. വലിയ വാഹങ്ങളുടെ ബ്ലൈൻഡ് സ്പോട് വളരെ വലുതാണ്. ഈ രണ്ടു വീഡിയോ കണ്ടു നോക്കുക അപ്പോൾ മനസ്സിൽ ആവും https://www.youtube.com/watch?v=EhgvdII-QTU https://www.youtube.com/watch?v=7mTpAjWaE5w .
ഇത് കണ്ടു കഴിയുമ്പോൾ നമുക്ക് മനസ്സിൽ ആവും വലിയ വാഹങ്ങൾ ഓടിക്കുന്ന ആൾക്കാരുടെ വിഷൻ എത്രത്തോളം റെസ്ട്രിക്ടഡ് ആണ് എന്ന് .

പിന്നെ വലിയ വാഹങ്ങൾ ഓടിക്കുന്നവർ, നിങ്ങള്ക്ക് കൂടിപ്പോയാൽ ഒരു 2000 രൂപയുടെ ചിലവേ വരൂ ഒരു നല്ല രണ്ടു ബ്ലൈൻഡ് സ്പോട് മിറർ വാങ്ങി വെക്കാൻ. വാങ്ങി വെച്ചാൽ മാത്രം പോരാഅതിൽ നോക്കി തന്നെ തീരുമാനങ്ങൾ എടുക്കുകയും വേണം. ഒരു കാര്യം എപ്പോളും ഒരുക്കുക, ഏതു അപകടവും വലിയ വണ്ടി ഇൻവോൾവ്ഡ്‌ ആയതിൽ എപ്പോഴും പഴി വലിയ വണ്ടിക്കു തന്നെ ആയിരിക്കും. പിന്നെ ഒരു വൈഡ് ആംഗിൾ ലെന്സ് ഉള്ള ഡാഷ് കാമറ കൂടെ വെച്ചാൽ നിങ്ങള്ക്ക് തെളിവ് ഇപ്പോഴും ഉണ്ടാവും.

ഇനി നാട്ടിലെ വലിയ വണ്ടികളുടെ ബോഡി ഡിസൈൻ ചെയ്യുന്നവരോട് ഒരു വാക്ക്.. ഭംഗി അത് നല്ലതു തന്നെ പക്ഷെ ഈ അപകടം ഉണ്ടായ ബസ് പോലെ ഒരു ലക്കും ലഗാനും ഇല്ലാതെ ഒരു physics ഉം ഒരു എയ്‌റോ ഡയനാമിൿസ് ഉം നോക്കാതെ ചുമ്മാ ഭംഗി മാത്രം വെച്ച് ഡിസൈൻ ചെയ്താൽ ഇങ്ങനെ ഇരിക്കും