..:: ഇതൊക്കെ കേരളത്തിലെ നടക്കു ::..
ഇതൊരു പരസ്യത്തിന്റെ കഥ ആണ് … ഒരുപക്ഷെ പലരും ഇതിനു മുന്നേ ഇതിനെ പറ്റി പ്രതികരിചിട്ടുണ്ടാവും . എന്നാലും എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല ഇത് കണ്ടിട്ട് … നമ്മുടെ സ്ത്രീ വിമോചന പ്രസ്തനക്കാര് ഒന്നും ഇത് കണ്ടില്ലേ അതോ ഭീമ പോലെ ഉള്ള വംബന്മാരോട് കൊമ്പ് കോര്‍ത്താല്‍ വിവരം അറിയും എന്ന് കൊണ്ടാണോ … എവിടേലും ഒരു പെണ്ണിനെ ആരേലും നോക്കിയാ അതിന്റെ പേരില്‍ അലചോണ്ട് നാട് മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് ഇത് ഒകെ ഒന്നും അല്ലെ … അതോ ഇത് ഒരു ഒരു കാര്യം അല്ല എന്നാണോ അവരുടെ ഭാഗം … ഇനി വീഡിയോ കണ്ടിട്ട് ബാക്കി …
സ്ത്രീധനത്തിന്റെ പേരില്‍ എത്രയോ പാവം സ്ത്രീകള്‍ കൊല്ലപെടുന്നു എന്തൊക്കെ പ്രശങ്ങള്‍ ഉണ്ടാവുന്നു … എല്ലാം ഇ മഞ്ഞ ലോഹത്തിനു വേണ്ടി എന്നത് ആണ് സത്യം … ഇന്ന് ഓരോ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുടെം വല്ല്യ പ്രശനം ആണ് ഇത് … ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ആഭരണത്തിന്റെ എല്ലാ പരസ്യവും നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞു … പണ്ട് കേള്‍ക്കാത്ത എന്തൊക്കെ ഐഡിയ ആണ് ഇവന്മാര് കൊണ്ട് വരുന്നത് ഏതോ ഒരു ദിവസം സ്വര്‍ണ്ണം വാങ്ങിയ നല്ലതാ പോലും അതിനു വേണ്ടി കത്തു കിടക്കാന്‍ കുറെ മണ്ടന്മാരും കഷ്ട്ടം …
പരസ്യത്തിലെ പെണ്ണുങ്ങളുടെ എവിടെ ഒകെ സ്വര്‍ണ്ണം ഇടാമോ അവിടെ ഒകെ ഇട്ടു ഒരുമാതിരി കെട്ടുകാള പോലെ … അത് കണ്ടു സ്വന്തം മക്കളേം അങ്ങനെ ആക്കാന്‍ വേണ്ടി കുറെ പേര് … മനുഷ്യന്റെ ഓരോ ബലഹീനതയും മനസ്സില്‍ ആക്കി ഇവര്‍ പടച്ചു വിടുന്നത് ഒകെ കണ്ടു അതുപോലെ ഒകെ ചെയ്യാന്‍ ഇറങ്ങുന്നവരെ വേണം ആദ്യം തല്ലാന്‍ .
പിന്നെ ഇ പരസ്യത്തില്‍ കോടതിയെ പോലും പരസ്യം ആയി വ്യഭിച്ചരിചിരിക്കുന്നു … അതില്‍ ഒരു കോടതിയും കേസ് എടുത്തില്ല ആര്‍ക്കും പരാതിയും ഇല്ല സത്യം പറഞ്ഞാല്‍ ഇവിടെ ഇരട്ടത്താപ്പ് അല്ലെ എല്ലാരും കാണിക്കുന്നത് … പണം ഉള്ളവന് എന്ത് ചെയിതാലും ഒരുത്തനും മിണ്ടില്ല കാരണം മിണ്ടിയ വിവരം അറിയും …
കഷ്ട്ടം … കേരളത്തിന്റെ ഒരു ഗതികേടെ
കലികാലം കലികാലം