ഗീതാര്‍പ്പണം(പഴയ പാട്ടുകള്‍)
കാര്യം എന്നാ എന്ന് വെച്ചാ എന്റെ കയ്യില്‍ കുറച്ചു പഴയ പാട്ടുകള്‍ ഉണ്ട് ഗീതര്‍പ്പണം എന്നാ കാസ്സെറ്റില്‍ ഉള്ളത് .. ഒരുപക്ഷെ ഇന്ന് അത് കിട്ടാന്‍ ഒരു അവസരവും ഉണ്ടാവില്ല … കാരണം ഇ 500 കോപ്പി മാത്രമേ ഇറങ്ങിയിട്ടുള്ളത് അതും ഏകദേശം 12-13 വര്ഷം മുന്നേ .അതിനു ശേഷം ഇ പാട്ടുകള്‍ ഇറങ്ങിയിട്ടില്ല . ഇത് ഞാന്‍ 5-6 പഠിക്കുമ്പോ മറ്റോ ആണ് അപ്പ വാങ്ങി കൊണ്ട് വരുന്നത് . ഏകദേശം 5-6 മാസം കഴിഞ്ഞപ്പോ ആ കാസെറ്റ് നശിച്ചു . പിന്നെ വരികള്‍ മാത്രം ആയി ഓര്മ .. ഒരുപാടു
അന്നെഷിച്ചു അത് ഒന്ന് കിട്ടാന്‍ എവിടെ ഒരു കോപ്പി പോലും കിട്ടിയില്ല … അങ്ങനെ ഇരിക്കുമ്പോ ആണ് അത് എഴുതിയ ആര്‍ച് ബിഷപ്പ് korneliyas ഇലഞ്ഞിക്കലിന്റെ വിലാസം കിട്ടിയത് .. പിതാവിന്റെ അടുത്ത് പോയി .. അദ്ദേഹം
അപ്പൊ പിന്നെ ഇ പാട്ടുകള്‍ ഇറങ്ങതിന്റെ കാരണം പറഞ്ഞു . ആ പാട്ടു പാടിയ ഒരു ഗായിക മരിച്ചു എന്നും പിന്നെ കോപ്പിറൈറ്റ് കാരണം വീണ്ടും ഇറക്കാന്‍ പറ്റിയില്ല എന്നും . പക്ഷെ പിതാവിന്റെ കയ്യില്‍ ഒരു കോപ്പി ഉണ്ടാരുന്നു അതും പൂപ്പല്‍ ഒകെ പിടിച്ചു ഞങ്ങള്‍ അത് ഒകെ ക്ലീന്‍ ആക്കി എന്നിട്ട് ,എന്റെ ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും വാങ്ങി കൊണ്ട് പോയ വാക്മാന്‍ വെച്ച് റെക്കോര്‍ഡ് ചെയിതു .. ആ കോപ്പി ഞാന്‍ പിന്നെ സിസ്റ്റം ഒകെ വന്നപ്പോ ആക്കി … പാട്ടുകള്‍ നല്ല അര്‍ഥം ഉള്ളതാണ് അത് നിങ്ങള്ക്ക് കേള്‍ക്കുമ്പോ മനസ്സില്‍ ആവും …
അപ്പൊ എല്ലാവര്ക്കും വേണ്ടി അതിന്റെ കണ്ണികള്‍ ഇവിടെ കൊടുക്കുന്നു … ഒരുപക്ഷെ ഇ പാട്ടുകളുടെ ആദ്യത്തെ ഇന്റര്‍നെറ്റ് കോപ്പി ആവും അത് ..ഒട്ടും നല്ല ഒരു കോപ്പി അല്ല ഇത് കാരണം പൂപ്പല്‍ ഒകെ പിടിച്ചു മാസ്റ്റര് കാസെറ്റ് പോയതാരുന്നു പിന്നെ റെക്കോര്‍ഡ് ചെയിത്തത് പിതാവിന്റെ മുറിയില്‍ വെച്ച് ഒരു വാക്മാന്‍ കൊണ്ട് .. അതുകൊണ്ട് സദയം ക്ഷമിക്കണം .
Geetharppanam I
Geetharppanam II
കൂടെ പ്രദിക്ഷണ സമയത്തും ഒകെ പാടുന്ന വളരെ പഴയ കുറച്ചു പാട്ടുകള്‍ കൂടെ ചേര്‍ക്കുന്നു … ഇതും കാസ്സെറ്റ് ട്രാന്‍സ്ഫര്‍ ചെയിതതാണ് .. mp3 കോപ്പി ഞാന്‍ തപ്പിയിട്ടു എങ്ങും കണ്ടില്ല .. പേര് ഒകെ മറന്നു അപ്പൊ കേട്ടോളു
mataha1.mp3
mataha2.mp3
MotherMary.mp3
Mother Mary 1.mp3
No comments yet.