അങ്ങനെ കേരളത്തിനും സ്വന്തം ആയി ഐ പി എല്‍ ടീം കിട്ടി

അങ്ങനെ കേരളത്തിനും സ്വന്തം ആയി ഐ പി എല്‍ ടീം കിട്ടി .. എല്ലാരും സന്തോഷത്തില്‍ ആറാടുന്നു .. നല്ല കാര്യം . ഞാന്‍ വീണ്ടും ഒരു മലയാളി ആവാന്‍ തീരുമാനിച്ചു . എന്ത് നല്ല കാര്യം വന്നാലും അതിനു തുരങ്കം വെക്കുന്നതാണല്ലോ മലയാളിയുടെ ഒരു ട്രേഡ് മാര്‍ക്ക് .. അപ്പൊ പിന്നെ നമ്മള്‍ ആയി എന്തിനാ കുറക്കുന്നത് ?? . കേരളത്തില്‍ എന്തേലും വികസനത്തിന്‌ ആരേലും പറഞ്ഞ അപ്പൊ പറയും ആരുടേം കയ്യില്‍ കാജ ബീഡി വാങ്ങാന്‍ കാശ് ഇല്ല എന്ന് .. ഇപ്പൊ നമ്മുടെ ട്വിറ്റെര്‍ മന്ത്രി ഉള്‍പടെ ഉള്ളവര് ചേര്‍ന്ന് 1533.33 കോടി മുതല്‍ മുടക്കി ഒരു ടീം അങ്ങ് സ്വന്തം ആയി വാങ്ങി അതിലും വല്ലായ തമാശ എന്നാ എന്ന് ചോദിച്ച വീഡിയോകോണ്‍, reliance ഒകെ കടത്തി വെട്ടി നമ്മള്‍ ഇത് വെട്ടി പിടിച്ചത് .. ഇത്രേം കാശ് കയ്യില്‍ ഉള്ളവര് എന്ത് കൊണ്ട് ആ വിഴിഞ്ഞം പോര്‍ട്ട്‌ പോലെ ഉള്ളതിന് മുടക്കുന്നില്ല കുറച്ചു പേര്‍ക്ക് ഉപജീവനവും ആയേനെ … ഇനി ഇതിന്റെ പേരില്‍ എത്ര കോടി ആണോ കട്ട് മുടിക്കാന്‍ പോണത് എന്ന് കര്‍ത്താവു തമ്പുരാന് മാത്രം അറിയാം ..

ആരേം നിരുല്സഹപെടുത്താന്‍ അല്ല .. എന്നാലും ഇത്രേം കാശ് നമ്മുടെ ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിട്ടനല്ലോ നമ്മള്‍ ഗതി കേട്ട ഒരു സംസ്ഥാനം ആയി ഇപ്പോളും കഴിയുന്നത്‌ , അതിനു ഓശാന പാടാന്‍ ഒരു കേന്ദ്ര മന്ത്രിയും , അദ്ദേഹം ഇതിന്റെ ഇതേ വാശിയില്‍ തന്നെ നമ്മുടെ സംസ്ഥാനത്തിന് കൂടെ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോകുന്നു … ആ ആതിര പള്ളി പദ്ധതിയും , വിഴിഞ്ഞം പോര്‍ട്ടും ഒകെ ഇപ്പോളും കേരളത്തില്‍ ഉണ്ട് മന്ത്രി ഇതേപോലെ അതിനും ഒന്ന് കോണകം മുറുക്കി ഉടുത്തു പറയണേ .. കുറെ ജനങ്ങള്‍ രക്ഷപെടും കുറെ പേര്‍ക്ക് കഞ്ഞി കുടിക്കാന്‍ മാര്‍ഗം ഉണ്ടാവും … ഇത് കൊണ്ട് ഗുണം ഉണ്ടാവും അത് നിങ്ങളെ പോലെ ഉള്ള വമ്പന്മാര്‍ക്കു മാത്രം ആരിക്കും എന്ന് മാത്രം

പവപെട്ടവന്റെ നില വിളിക്ക് മാത്രം ഇവിടെ ചെവി കൊടുക്കാന്‍ ആരും ഇല്ല , ഉള്ളത് പറയാമല്ലോ നമ്മുടെ കറന്റ്‌ മന്ത്രി കുറെ നാള് ആയിട്ടു കേന്ദ്രത്തിന്റെ പടി ചവിട്ടുന്നു അതിരപള്ളി അതിരപള്ളി എന്ന് പറഞ്ഞു .. ആരു കേള്‍ക്കാന്‍ ?? കുറെ വര്‍ഷങ്ങള്‍ ആയി കേരളം മൊത്തം പറയുന്നു വിഴിഞ്ഞം എന്ന് ആരു കേള്‍ക്കാന്‍ , സ്വന്തം ആയി ഒരു റെയില്‍വേ സോണ്‍ എവിടെ ?? .. നാറിയിട്ട്‌ കേറാന്‍ പറ്റാത്ത മൂത്ര പുര മുതല്‍ സാധാരണക്കാരന്റെ ഒരു വിളിയും കേള്‍ക്കാതെ ആണ് ഇപ്പൊ ഇത്രേം അധികം പണം വാരി എറിഞ്ഞു ടീം ഒണ്ടാക്കാന്‍ പോണത് . കഷ്ട്ടം .. ഉള്ളത് പറഞ്ഞാ ഇത്രേം വിഷമം വരില്ലാരുന്നു നമ്മള്‍ തിരഞ്ഞു എടുത്തു വിട്ട ഒരു മന്ത്രി ഇതിനു ഓശാന പാടി എന്ന് കേള്‍ക്കുമ്പോള്‍ ആണ് വല്ലാത്ത വിഷമം . അങ്ങേരു തിരുവനതപുരത്ത് മഴയത്ത് വന്നു ഇറങ്ങിയാ കളസം വരെ ഊരി തലയില്‍ ഇടണ്ടി വരും, ഒരു മഴ പെയിത മുങ്ങുന്ന തലസ്ഥാനം
ഉള്ള സംസ്ഥാനം (അവിടുന്ന് തന്നെ ആണ് പുള്ളി കേന്ദ്രതിലോട്ടു പോയത് ) ടീം കൊണ്ട് എന്ത് ഉണ്ടാക്കാന്‍ ആണോ ആവൊ .

ഒരു ഓര്‍മപെടുത്തല്‍ കൂടെ

അപ്പൊ എല്ലാം പറഞ്ഞ പോലെ ഞാന്‍ പോയി ഐ പി എല്‍ കാണട്ടെ 😀