” നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് “

ഇന്നു എനിക്ക് ശരിക്കും നമ്മുടെ പുതു തലമുറയോട് വെറുപ്പ്‌ തോന്നി
കുറച്ചു പേരെ അടിസ്ഥാനം ആക്കി സംസാരിക്കാന്‍ പാടില്ല എന്നാലും
എനിക്ക് പറയാതിരിക്കാന്‍ വയ്യ ..

അമൃത TV കണ്ടു ഇരുന്നപ്പോള്‍ … ദാ വരുന്നു അടിപൊളി ഒരു പരുപാടി
Junior Genius അവതാരികയുടെ ചടുലതയും കുട്ടികളുടെ ഉത്തരങ്ങളും ഒകെ
തകര്‍ത്തു മുന്നേറി .. കുട്ടികള്‍ വാശിക്ക് മത്സരിച്ചു തെറ്റുകള്‍ വന്നു .. കാരണം ചോദ്യങ്ങള്‍ നല്ല കടുപ്പം ഉള്ളവ തന്നെ …

അങ്ങനെ ഇരിക്കുമ്പോള്‍ അടുത്ത ഒരു ചോദ്യം വന്നു നമ്മുടെ ഒരു മഹാനായ കവി ഒരു കവിത ചൊല്ലുന്നു … പണ്ടു ഒരുപാടു പേര്‍ക്ക് ആവേശം അയ കടമ്മിനിട്ട കവിത ചൊല്ലുന്നു കുറച്ചധികം നേരം ഉണ്ടാരുന്നു ആ കവിത .. അതിന് ശേഷം അവതാരികയുടെ ചോദ്യം .. നിങ്ങള്‍ കണ്ട ഇ വ്യക്തി ആരാണ് ..

അയ്യപ്പന്‍ , അയ്യപ്പ പണിക്കര്‍ , സക്കറിയ മുതല്‍ അങ്ങോട്ട് ഉത്തരങ്ങള്‍ .. അതും തല ചൊറിയുന്നു ആലോചിച്ചു വട്ടവുന്നു എന്നിട്ടാണ് ഉത്തരങ്ങള്‍ വന്നത് തന്നെ എനിക്ക് ശരിക്കും കഷ്ട്ടം തോന്നി … മലയാളത്തെ മാറ്റി ഇംഗ്ലീഷ് കുത്തി നിറക്കാന്‍ ഓടി നടക്കുന്നവരെ നിങ്ങള്‍ ഇടയ്ക്ക് ഓര്‍ക്കണം … സ്വന്തം നാട് മറന്നാണ് നിങ്ങള്‍ ഇതു ചെയ്യുന്നത് എന്ന് …

ഒരു പഴമൊഴി ഉണ്ട് തല മറന്നു എണ്ണ തേക്കരുത് എന്ന് … ഇപ്പൊ ഇ കുട്ടികളുടെ അപ്പനും അമ്മയും അവരെ വളര്‍ത്തുന്ന സമൂഹവും നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ ചെയ്യുന്നതും ഇതു തന്നെ ആണ് …

നമ്മള്‍ ഇന്നു കഥയും കവിതയും ഒകെ മരിക്കുന്ന യുഗത്തില്‍ ആണോ ജീവിക്കുന്നത് ശരിക്കും ആലോചിക്കേണ്ടി ഇരിക്കുന്നു .. ഇ ഷോ അതില്‍ പിള്ളേര് ചൊവ്വയില്‍ ഇന്ത്യ സ്വന്തം രാജ്യം ഉണ്ടാക്കുന്നത് വരെ കാണിച്ചു തന്നു .. എന്തൊരു ആവേശം … മക്കളെ നിങ്ങള്‍ക്കൊന്നും പ്രാപിക്കാന്‍ പറ്റാത്ത ഉയരങ്ങളില്‍ ജീവിച്ച മണ്മറഞ്ഞു പോയ / ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ കൂടെ പരിചയപെടണം .. എന്നിട്ട് നിങ്ങള്‍ ചൊവ്വയില്‍ ചേക്കേറാന്‍ പോകു …

അതിന് ശേഷം ഒരുപാടു ചോദ്യങ്ങള്‍ എല്ലാത്തിനും ഉത്തരങ്ങള്‍ … സ്വന്തം നടും സ്വന്തം വീടും അറിയില്ല .. കണ്ടവന്റെ കാര്യം പഠിച്ചു വെച്ചിട്ടുണ്ട് കൊള്ളാം

പക്ഷെ അവതാരിക അവരോട് പറഞ്ഞ ഒരു കാര്യം എനിക്ക് ഇഷ്ട്ടപെട്ടു ” നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് “ എന്ന് അവര് പറഞ്ഞതു തന്നെ ഞാനും പറയുന്നു .. നിങ്ങള്‍ കഴിവുണ്ടേ ആരോടും പറയരുത് നിങ്ങള്‍ മലയാളികള്‍ ആണ് എന്ന് വല്ല സയിപ്പിന്റെം മക്കള്‍ ആണ് എന്ന് പറയണം അഭിമാനം കൂടും കേട്ടോ