യെരുശലേം ഓശാന / Jerusalem Oshana
അങ്ങനെ ഇന്ന് യെരുശലെമില്‍ തന്നെ ഓശാന കൂടാന്‍ ദൈവം അനുഗ്രഹിച്ചു … ഒരു വല്ലാത്ത അനുഭവം തന്നെ ആരുന്നു അത് , ഇതുവരെ നാട്ടില്‍ കൂടിയ ഓശാന ഒകെ വെച്ച് നോക്കുമ്പോള്‍ ഇത് ഒരു അനുഭവം തന്നെ ആരുന്നു . ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന പരുപടികള് , കര്‍ത്താവിനെ യെരുശലെമിലേക്ക് എല്ലാവരും കൂടെ വളരെ സന്തോഷ പൂര്‍വ്വം എതിരേറ്റു … ഒലിവു മലയില്‍ നിന്നും തുടങ്ങിയ പ്രദിക്ഷണം ഒരു പ്രതേക അനുഭവം ആയിരുന്നു . കര്‍ത്താവു കഴുത പുറത്തു കേറി വന്ന വഴികളില്‍ കൂടെ ഒരു ഒരു ഓശാന യാത്ര . അതിനു ശേഷം കുരിശിന്റെ വഴിയില്‍ കൂടെ ഒരു മടക്ക യാത്ര . എല്ലാം ഒരു സ്വപ്നം പോലെ നടന്നു ..
കുറെ അധികം പടങ്ങള്‍ ഉണ്ട് കാണാന്‍ അത് ഞാന്‍ ഇവിടെ ഇടുന്നു … കൂടുതല്‍ പടങ്ങള്‍ കാണണം എന്ന് ഉള്ളവരോ ഇ പടങ്ങളുടെ വലിയ വെര്ഷന് കാണണം എന്ന് ഉള്ളവരോ ഉണ്ട് എങ്കില്‍ കമന്റ് ഇട്ടാല്‍ ഞാന്‍ വേറെ ലിങ്ക് അയച്ചു തരാം . ആദ്യം നിങ്ങള്‍ കാണുന്നത് Church Of The Holy Sepulcher ആണ് . അവിടെ രാവിലെ നടന്ന പ്രധിക്ഷണവും ഒകെ ആണ് . അതില്‍ പല പല സഭകളുടെ പിതാക്കന്മാര് മുന്നില്‍ നിന്ന് നയച്ച പ്രദിക്ഷണം കാണാം .
പിന്നെ നിങ്ങള്‍ കാണുന്നത് ഒലിവു മലയില്‍ നിന്നും തുടങ്ങിയ പ്രദിക്ഷണം ആണ് . അതിന്റെ അവസനം കന്യാസ്ത്രീകളുടെ ഒരു ഡാന്‍സ് ഒകെ ഉണ്ട് . അത് കണ്ടപ്പോ നാട്ടില്‍ ആരുന്നു അവര്‍ അത് കളിച്ചത് എങ്കില്‍ എന്റെ അമ്മെ എപ്പോ സഭയില്‍ നിന്നും പേപ്പര്‍ കിട്ടി എന്ന് ചോദിച്ച മതി , അകെ മൊത്തം ഉള്ളത് പറഞ്ഞാല്‍ ജീവിതത്തില്‍ മരണം വരെ ഓര്‍ക്കാന്‍ ഒരു നല്ല ദിവസം . ശരിക്കും ദൈവം കൂടെ ഉണ്ടാരുന്നു എന്നാ ഒരു തോന്നല്‍ ആരുന്നു പ്രധിക്ഷണ സമയം ഒകെ ..
അപ്പൊ കൂടുതല്‍ പറഞ്ഞു ബോര് അടിപ്പിക്കുന്നില്ല പടം കണ്ടോളു
Nalla chitrangal, Enna parayana pokan othittilla enkinlum chitrangal kandatil santosham valare undu, kanyastreekal midukkikalanallo. avar karthavinte manavattikal alle pinne entha santoshikkan vayye